കുസാറ്റിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
Tuesday, December 24, 2019 10:56 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പോളിമർ സയൻസ് ആന്‍ഡ് റബർ ടെക്നോളജി വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ സ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. പോളിമർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ എംടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്ക് 42,000 രൂപയും മറ്റുള്ളവർക്ക് 40,000 രൂപയും പ്രതിമാസം ശന്പളം ലഭിക്കും. താത്പര്യമുള്ളവർ 30ന് മുന്‍പായി www.faculty.cus at.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.