ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
ഗവണ്മെന്റ്/എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഇന്നും സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ്ലെവൽ സ്പോട്ട് അലോട്ട്മെന്റ് നാളെയും നടത്തും.
ഗവണ്മെന്റ്/എയ്ഡഡ് സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദസീറ്റുകളിലേക്ക് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഗവണ്മെന്റ്/ എയ്ഡഡ്കോളേജുകളിൽ ഇന്നും സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിൽ
നാളെയുമാണ് കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. കോളജ് ലെവൽ
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള വിദ്യാർഥികൾ അതാത് കോളജുകളിൽ
മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 12 മന് മുൻപായി റിപ്പോർട്ട് ചെയ്യണം.
കോളജുകളിലെ നിലവിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി
മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക്
10 വരെ ഓണ്ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഡെഡ് പരീക്ഷാഫലംപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 21 വരെഅപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഒക്ടോബർ 14 ന് നടത്തുന്ന എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ)
ആർട്ട് ഹിസ്റ്ററി/ഏസ്തെറ്റിക്സ് ഢകക (2008 സ്കീം മേഴ്സിചാൻസ് 2013 അഡ്മിഷന് മുൻപ്)
സെപ്റ്റംബർ 2024 ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഒക്ടോബർ 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി
എൽഎൽബി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ
എംഎ/എംഎസ്സി/എംകോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020
അഡ്മിഷൻ, മേഴ്സിചാൻസ് 2019, 2018 &മാു; 2017 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷകളുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രോജക്ട്/ഡിസർട്ടേഷൻ/വൈവവോസി/കോംപ്രിഹെൻസീവ്
വൈവവോസി/ലാബ് എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട്
പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ/വൈവവോസി
ആറ്, നാല് സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്
ഹിയറിംഗ് ഇംപയേർഡ് (161) സെപ്റ്റംബർ 2024 ഡിഗി പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം
2024 ഒക്ടോബർ 08, 14 തീയതി മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദമായ
ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഒക്ടോബറിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ
മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) ഡിഗ്രി പരീക്ഷയുടെ
പ്രാക്ടിക്കൽ, വൈവവോസി പരീക്ഷ 14 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.