ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024; ജനറൽ/എസ്സി/എസ്ടി/എസ്ഇബിസി/ മറ്റ് സംവരണ വിഭാഗങ്ങൾക്കും സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 13, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 19 നും, ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 20 നും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി രാവിലെ 10 നുമുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
09, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരു ന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
ഒക്ടോബറിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (റെഗൂലർ 2020 സ്കീം 2022 അഡ്മിഷൻ), (സപ്ലിമെന്ററി 2020 സ്കീം 2020 &2021 അഡ്മിഷൻ) (ഫുൾടൈം ഉൾപ്പെടെ/ട്രാവൽ ആന്‍ഡ് ടൂറിസം) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
നാലാം സെമസ്റ്റർ എംഎ ഫിലോസഫി (റെഗുലർ/ സപ്ലിമെന്ററി) വൈവവോസി പരീക്ഷ 24 ന് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഫോർ വിമനിലും 26 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ വൈവവോസി പരീക്ഷ 2024 24 ന് അഞ്ചൽ സെന്റ് ജോണ്‍സ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ട്, മൂന്ന് സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) (മേഴ്സിചാൻസ് 2001 മുതൽ 2019 അഡ്മിഷൻ) ജൂലൈ 2024 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ് (ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട് ബാച്ചുകളിലേക്കുള്ള) അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു/തത്തുല്യം. ഫീസ് : 3000/ രൂപ. കാലാവധി : 3 മാസം. അപേക്ഷാഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും.
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റു കളുടെ പകർപ്പുകൾ സഹിതം 13
നു രാവിലെ 10 ന് വകുപ്പിൽ എത്തിച്ചേരണം. വിവരങ്ങൾക്ക് 9633812633/0471 2308846
(ഓഫീസ്) എന്നീ നന്പറുകളിൽ ബന്ധപ്പെടണം.