വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഡിഗ്രി ഇംഗ്ലീഷ് മെയിൻ വിദ്യാർഥികളുടെ മാറ്റിവച്ച പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി പ്രോഗ്രാം ഇൻ കെമിസ്ട്രി വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 09 മുതൽ 11 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ബ്രിഡ്ജ് 202324) അപേക്ഷ ക്ഷണിക്കുന്നു
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 202324) അപേക്ഷ ക്ഷണിക്കുന്നു. www.research.keralauniversity.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ വിദ്യാർഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും 2024 ഒക്ടോബർ 05 ന് 5 മണിക്ക് മുൻപ് രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 695 034 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 06 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. ഢ (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.