2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന 2024 ജൂണ്‍ 17 ന് മുൻപ് ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ ആറ്, എട്ട് സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) ജൂലൈ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് 202425 വർഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാലയുടെ കീഴിലുള്ള രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 202425 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 2024 ജൂലൈ 15 വരെ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2024 ഓഗസ്റ്റ് അഞ്ചിനും അഭിമുഖം ഓഗസ്റ്റ് 16നും നടത്തും. ക്ലാസുകൾ 2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.
പരീക്ഷാഫീസ്
2024 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിപിഎ/ ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ/ ബിവോക് എന്നീ സിബിസിഎസ്എസ് സിആർ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷകൾക്ക് 17 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 20 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.