18 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ M.P.E.S.സബ്ജെക്ട് സ്പെഷലൈസേഷൻ പരീക്ഷകൾ 21 ന് 9.30 മുതൽ 12.30 വരെയും നാലാം സെമസ്റ്റർ ഇലക്ടീവ് 1 പരീക്ഷകൾ 2 മുതൽ 5 വരെയും നടത്തും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ രജിസ്ട്രേഷൻ ജൂണിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ആർക്ക് കന്പൈൻഡ് (2013 സ്കീം സപ്ലിമെന്ററി 2013, 2014, 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫംഗ്ഷണൽ തമിഴ് ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ മൂന്ന് മാസത്തെ ഫംഗ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്സ് ഓണ്‍ലൈനായി നടത്തുന്നു. തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും വിവർത്തനം ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തമിഴ് ഭാഷാ പരിജ്ഞാനം അടിസ്ഥാന യോഗ്യതയായി നിർണയിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് കീഴിലുള്ള ഉദ്യോഗങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കോഴ്സ് കാലാവധി: മൂന്ന് മാസം. എല്ലാ പ്രവർത്തി ദിവസങ്ങളിലും വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് ക്ലാസ്. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. യോഗ്യത: ഹയർ സെക്കൻഡറി പാസായിരിക്കണം. അടിസ്ഥാന കോഴ്സിൽ പങ്കെടുക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല. അറ്റന്റൻസ്, ഗ്രൂപ്പ് വർക്ക്, എഴുത്ത് പരീക്ഷ, വാചാപരീക്ഷ എന്നിങ്ങനെ നൂറ് മാർക്കാണ് ആകെ സ്കോർ. കോഴ്സ് വിജയിക്കുന്നതിന് 50% മാർക്ക് നേടണം. ഇതൊരു സ്വാശ്രയ കോഴ്സാണ്. ട്യൂഷൻ ഫീ 3500 രൂപ, അപേക്ഷ ഫീസില്ല.
അഡ്മിഷൻ ഫീസ് ഓണ്‍ലൈനായി സർവകലാശാല വെബ്സൈറ്റ് മുഖേനയോ സർവകലാശാല കാഷ് കൗണ്ടർ വഴി നേരിട്ടോ അടയ്ക്കാം. ഓണ്‍ലൈൻ പേയ്മെന്റിന് സർവകലാശാല പേയ്മെന്റ് പോർട്ടൽ വഴി താഴെപ്പറയുന്ന രീതിയിൽ ഫീസ് ഒടുക്കാം. University website (www.keralauniversity.ac.in
) Online payment portal Departmental remittance Department name (Manonmaniam Sundaranar International Centre for Dravidian Cultural Studies) Purpose (Tuition/Semester fee for annual scheme students) Print receipt
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 10 വൈകുന്നേരം അഞ്ച്. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചതിന് ശേഷം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് ഇതോടൊപ്പം ഫീസ് അടച്ചതിന്റെ ചെലാനും SSLC , +2 സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 10 നകം ഡോ. പി.ജയകൃഷ്ണൻ , പ്രഫസർ, തമിഴ് പഠന വിഭാഗം & Hon.Director, MSICDCS, , കേരളസർവകലാശാല, കാര്യവട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. ഫോണ്‍ നന്പർ: 04712308919, 2308840.
Goole Form Link :
ഫിനിഷിംഗ് സ്കൂളിൽ അപ്ലൈഡ് പ്ലാന്റ് സയൻസ് ഹ്രസ്വകാല പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം
ബോട്ടണി പഠന വിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 2024 ജൂണ്‍ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരിശീലന മേഖലകൾ 1. നഴ്സറി മാനേജ്മെന്റും കൊമേഷ്യൽ പ്ലാന്റ് ടിഷ്യുകൾച്ചറും, 2. ബയോ ഇൻസ്ട്രുമെന്റേഷനും ടെക്നിക്കുകളും, 3. ഫൈറ്റോകെമിക്കൽ എക്സ്ട്രാക്ഷനും ഹെർബൽ കോസ്മെറ്റിക്കുകളും. കോഴ്സ് ഫീസ്: 1000 രൂപ, കാലാവധി: 3 മാസം. താത്പര്യമുള്ളവർ എന്ന ലിങ്കിൽ ലഭ്യമായ ഓണ്‍ലൈൻ ഫോം വഴി രജിസ്ട്രേഷൻ ചെയ്യണം. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (). ഓണ്‍ലൈൻ രജിസ് ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 18. പൂരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ പകർപ്പുകളും അഡ്മിഷൻ സമയത്ത് കേരള സർവകലാശാല ബോട്ടണി പഠന വകുപ്പിൽ സമർപ്പിക്കണം.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം; 202425 ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/സ്വാശ്രയ ആർട്സ് & സയൻസ് കോളജുകളിലും, യു.ഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 202425 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ () ആരംഭിച്ചു.
എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. കേരളസർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജെൻഡർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. പരാതിരഹിതമായ ഓണ്‍ലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോണ്‍ നന്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
സ്പോർട്ട്സ് ക്വാട്ട
സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയിലെ സ്പോർട്ട്സ് കോളത്തിന് നേരെ 'യെസ് ’ എന്ന് രേഖപ്പെടുത്തണം. സ്പോർട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള കോളജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
സംശയനിവാരണത്തിന് എല്ലാ പ്രവർത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 ((WhatsApp) എന്നീ ഹെൽപ്പ്ലൈൻ നന്പരുകളിൽ ബന്ധപ്പെടാം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ്ഒൗട്ട് സർവകലാശാലയിലേയ്ക്ക് അയക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദ പ്രവേശനം 2024; ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
202425 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ () ഇന്ന് പ്രസിദ്ധീകരിക്കും. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും 12 വരെ വിദ്യാർഥികൾക്ക് അവസരം ഉണ്ടായിരിക്കും. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ ആയതിന്റെ പുതിയ പ്രിന്റ് ഒൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ട്രയൽ അലോട്ട്മെന്റ് വന്നതിന് ശേഷം വിദ്യാർഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല. ഒന്നാംഘട്ട അലോട്ട്മെന്റ് 2024 ജൂണ്‍ 13 ന് പ്രസിദ്ധീകരിക്കും. ഷെഡ്യുൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2024
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/കെയുസിടിഇ കോളജുകളിലേക്കുള്ള 202425 അധ്യയന വർഷത്തിലെ ബിഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും General/Reservation/Management/Sports quota/ PWD/ Transgender/ TLM/ Lekshadweep ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 10 ന് ആരംഭിക്കും. 25 ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. വിദ്യാർഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാം. ഓപ്ഷൻ കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരെഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഒൗട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റ്ഒൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് 700/ (SC/ST വിഭാഗത്തിന് 400/) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനെയുള്ള പേയ്മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കണം. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും () ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ്പ്ലൈൻ നന്പർ : 9188524612 (Wattsapp also), ഇമെയിൽ: [email protected] .
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
അറബി വിഭാഗം നടത്തി വരുന്ന ഓഫ്ലൈൻ അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു/തത്തുല്യം. ഫീസ്: 3000 രൂപ. കാലാവധി: മൂന്നു മാസം. സീറ്റുകൾ: 40, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, ഒൗദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം 15നു രാവിലെ 10ന് കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പിൽ എത്തുക. വിവരങ്ങൾ: 9633812633/04712308846.