2024 ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം
റെഗുലർ, 2018 സ്കീം സപ്ലിമെന്ററി 2019 2021 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 04 വരെയും 150 രൂപ പിഴയോടെ 07 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്റ്റഡി മെറ്റീരിയൽസ്
വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്റ്റർ യുജി പ്രോഗ്രാമുകളുടെ (2023 അഡ്മിഷൻ, ബിഎ., ബിഎസ്സി) സ്റ്റഡി മെറ്റീരിയൽസ് 5,6 തീയതികളിൽ കാര്യവട്ടം ക്യാന്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നിന്നും
നേരിട്ട് കൈപ്പറ്റാം.
ടൈംടേബിൾ
ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് രണ്ട്, നാല് സെമസ്റ്ററുകളുടെ (2013 സ്കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുംപരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നു മുതൽ 06 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം കാര്യവട്ടം ക്യാന്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീ ഡിഗ്രി ജയിച്ചിരിക്കണം, കോഴ്സ് കാലാവധി : ആറ് മാസം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : ഫീസ്. 9000/, ഉയർന്ന പ്രായപരിധി ഇല്ല.
പിജി സർട്ടിഫിക്കറ്റ് ഇൻ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി സർട്ടിഫിക്കറ്റ് ഇൻ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ 20 വരെ അപേക്ഷിക്കാം. യോഗ്യത : കേരളസർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ആറ് മാസം, ക്ലാസുകൾ : ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : ഞെ. 10000/, ഉയർന്ന പ്രായപരിധി ഇല്ല.