മധ്യവേനലവധി കഴിഞ്ഞ് ക്ലാസ്സുകൾ ആരംഭിക്കുന്നു
അഫിലിയേറ്റഡ് കോളജുകളിലെ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ), നാലാം സെമസ്റ്റർ (2022 അഡ്മിഷൻ), എംഎ/എംഎസ്സി/എംകോം/എംടിഎ/ എംഎസ്ഡബ്ല്യൂ./എംപിഎ രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ), നാലാം സെമസ്റ്റർ (2022 അഡ്മിഷൻ) ക്ലാസ്സുകൾ മധ്യവേനലവധി കഴിഞ്ഞ് 2024 ജൂണ്‍ 3 മുതൽ ആരംഭിക്കുന്നതാണ്.
പരീക്ഷാഫലം
2023 നവംബർ മാസം നടത്തിയ ആറ്, രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് (റെഗുലർ 2022 സ്കീം, സപ്ലിമെന്ററി 2018 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ജൂണ്‍ 26 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
ബിഎ/ബികോം/ബിബിഎ എൽഎൽബി (2013 സ്കീം മേഴ്സിചാൻസ് 2013 അഡ്മിഷൻ)
പരീക്ഷകൾക്ക് പിഴകൂടാതെ 04 വരെയും 150 രൂപ പിഴയോടെ 07 വരെയും 400
രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.