കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിലെ മൂന്ന്, നാല് സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക്ക്. കന്പെയിൻഡ്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ (2003 സ്കീം 2003 2007 അഡ്മിഷൻ & 2008 സ്കീം 2009 അഡ്മിഷൻ) മേഴ്സി ചാൻസ് ഡിസംബർ 2023 പരീക്ഷാ രജിസ്ട്രേഷൻ 28 ന് ആരംഭിക്കും. പിഴകൂടാതെ ഡിസംബർ എട്ടു വരെയും 150 രൂപ പിഴയോടെ ഡിസംബർ 13 വരെയും 400 രൂപ പിഴയോടെ ഡിസംബർ 15 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ഡിസംബർ ഏഴിന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജർമൻ, ഡിസംബർ ആറിന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ പരീക്ഷയുടേയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബർ 8, 11 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ (2020 സ്കീം) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ & സ്പോർട്സ് ((M.P.E.S) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബർ ഏഴിന് ആരംഭിക്കുന്ന ബിപിഎഡ് (നാല് വർഷ ഇന്നവേറ്റീവ് കോഴ്സ്) (2022 സ്കീം) ഒന്നാം സെമസ്റ്റർ (റെഗുലർ & സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.