സ്പോട്ട് അഡ്മിഷൻ/സീറ്റൊഴിവ്
നാല് വർഷ പ്രോഗ്രാമായ ബിഎ ഓണേഴ്സ് (പൊളിറ്റിക്സ് &ഇന്റർനാഷണൽ റിലേഷൻസ്/ഇക്കണോമിക്സ്/ഹിസ്റ്ററി) വിത്ത് റിസർച്ച് 20232024 അധ്യയന വർഷത്തെ അഡ്മിഷന് ടഠ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 23 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം ക്യാന്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് ഹാജരാകണം.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ
2023 ജൂലൈ സെഷൻ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ 23 ന് നടത്താൻ നിശ്ചയിച്ചിരുന്നത് 29 ലേക്കും,24 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 30 ലേക്കും പുനഃക്രമീകരിച്ചു. മറ്റ് പരീക്ഷ തീയതികളിൽ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സബ്സിഡിയറി ബിഎസ്സി ആന്വൽ സ്കീം (മേഴ്സി ചാൻസ്) ഏപ്രിൽ 2023 പരീക്ഷകളുടെ (മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, ബോട്ടണി മെയിൻ &സബ്സിഡിയറി) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഡിസംബർ 2 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28, 29 തീയതികളിൽ കാര്യവട്ടം വിദുര വിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് 2(യ) ബിഎസ്സി കംപ്യൂട്ടർ സയൻസ് (320) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019, 2020 അഡ്മിഷൻ, മേഴ്സി ചാൻസ് 2015, 2016, 2017 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ 1 മുതൽ ആരംഭിക്കം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിടെക് (2008 സ്കീം) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ചിലെ (415) പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 27, 29 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 നവംബർ 27 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) ഡിഗ്രി സപ്ലിമെന്ററി (ആഗസ്റ്റ് 2023), 2023 നവംബർ 28 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) ഡിഗ്രി സപ്ലിമെന്ററി (ആഗസ്റ്റ് 2023) എന്നീ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
2023 ഡിസംബർ 19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (2020 സ്കീം റെഗുലർ &സപ്ലിമെന്ററി) പ്രോജക്ട് &വൈവാവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബർ 27 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
എംബിഎ (റെഗുലർ 2020 അഡ്മിഷൻ &സപ്ലിമെന്ററി 2015 2019 അഡ്മിഷൻ 2015
സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.