പ്രാക്ടിക്കൽ
Wednesday, June 29, 2022 9:32 PM IST
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (യ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ നാലു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റ്
ഓഗസ്റ്റിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ സ്പെഷൽ പരീക്ഷയുടെ കരട് മാർക്ക് ലിസ്റ്റ് വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017 & 2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ എട്ടുവരെയും 150 രൂപ പിഴയോടെ ജൂലൈ 13 വരെയും 400 രൂപ പിഴയോടെ ജൂലൈ 15 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ജൂലൈയിൽ നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (2020 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ മാലുവരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴുവരെയും 400 രൂപ പിഴയോടെ ജൂലൈ എട്ടുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ: അപേക്ഷ ക്ഷണിച്ചു
ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന “അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ” (APGDEC) പാർട്ട്ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം, ഫീസ്: 8175+പരീക്ഷാഫീസ്, കാലയളവ്: ഒരു വർഷം (തിങ്കൾ മുതൽ വൈള്ളിവരെ വൈകുന്നേരം 5.30 മുതൽ 7.30 വരെ). താത്പര്യമുള്ള വിദ്യാർഥികൾക്ക് സർവകലാശാല കാഷ് കൗണ്ടറിലോ ഓണ്ലൈനായോ മുപ്പത് രൂപ ഒടുക്കിയ ചെലാൻ ഇംഗ്ലീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാം. അപേക്ഷകൾ ജൂലൈ 11 വരെ ഇംഗ്ലീഷ് പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.