ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
Friday, January 7, 2022 10:48 PM IST
ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖല തലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിരുവനന്തപുരം, മേഖലയിലുള്ള കോളജുകളുടെ സ്പോട്ട്അഡ്മിഷൻ 10നും, കൊല്ലം 11നും ആലപ്പുഴ മേഖലയിലുള്ള കോളജുകളുടെ സ്പോട്ട് അഡ്മിഷൻ 12നും നടത്തുന്നതാണ്.
പുതിയ രജിസ്ട്രേഷനും പ്രൊഫൈൽ തിരുത്തുവാനുമുള്ള അവസരം എട്ടുവരെ.
വിദ്യാർത്ഥികൾ ഓപ്ഷൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താഴെ പറയുന്ന സെന്ററിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം എട്ടു മുതൽ 10 വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകൾ താഴെ പറയുന്നവയാണ്
· തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം
· കൊല്ലം എസ്.എൻ. കോളജ് കൊല്ലം
· ആലപ്പുഴ മാർ ഗ്രിഗോറിയസ് കോളജ്, പുന്നപ്ര, ആലപ്പുഴ
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ എംസിഎ (2015 സ്കീം), മാർച്ച് 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 ഡിസംബർ 4 ന് നടത്തിയ പിഎച്ച്ഡിപ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .
പ്രാക്ടിക്കൽ
നവംബറിൽ നടത്തിയ രണ്ട ാം സെമസ്റ്റർ എംഎസ്സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 18, 19 തീയതികളിൽ അതാതു പരീക്ഷാകേന്ദ്രങ്ങളിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, എൻവിയണ്മെന്റൽ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 17 ന് ആരംഭിക്കുന്നതാണ്.
പ്രാക്ടിക്കൽ മാറ്റി
11 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എംഎസ്സി. കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി.