മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിൽ ബിഎ ക്രിസ്ത്യൻ സ്റ്റഡീസ്
തൃശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കീഴിൽ മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിൽ ബിഎ ക്രിസ്ത്യൻ സ്റ്റഡീസ് ഡിഗ്രി കോഴ്സിനു ചേരാൻ അവസരം. സലേഷ്യൻ വൈദികർ നേതൃത്വം നൽകുന്ന റെഗുലർ കോളജായ മണ്ണുത്തി ഡോണ്‍ ബോസ്കോയിൽ മാത്രമാണ് ഇപ്പോൾ ഈ കോഴ്സ് നിലവിലുള്ളത്.
പുതിയ വിദ്യാഭ്യാസനയപ്രകാരം ക്രിസ്ത്യൻ സ്റ്റഡീസ് ഡബിൾ മെയിനായി എടുത്ത് ഒപ്പം സൈക്കോളജി ബിബിഎ, ബിഎസ്ഡബ്ല്യു, ഇംഗ്ലീഷ് ലിറ്ററേച്ചർ തുടങ്ങിയ വിഷയങ്ങളിൽ ഒന്നുകൂടി മുഖ്യവിഷയമായി എടുത്തു പഠിക്കാൻ സാധിക്കും. ഡിഗ്രിക്കുശേഷം എംഎ, എംഎസ്ഡബ്ല്യു, എംബിഎ, ബിഎഡ് (സോഷ്യൽ സ്റ്റഡീസ്) എന്നിവയിൽ തുടർപഠനം സാധ്യമാണ്.
കൗണ്‍സലിംഗ് മേഖലയിലും അധ്യാപനരംഗത്തും ജോലി ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ഏറെ അഭികാമ്യമാണെന്നു പ്രിൻസിപ്പൽ ഫാ. ജോൺസൺ പൊന്തംപിള്ളിൽ അറിയിച്ചു. ഫോൺ: 9401116044, 7259199729, 9447239144.