ഇന്‍സ്പെയര്‍ സയന്‍സ് ക്യാമ്പ് മാര്‍ ആഗസ്തീനോസ് കോളജില്‍
രാമപുരം: വിദ്യാര്‍ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൂതന പദ്ധതിയായ ‘ഇന്‍സ്പെയര്‍ ഇന്റേണ്‍ഷിപ് സയന്‍സ് ക്യാമ്പ് 2024’ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ നടത്തും.
ഈ വര്‍ഷം പ്ലസ് വണ്‍ അഡ്മിഷന് എടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ക്യാമ്പ്. സ്റ്റേറ്റ് സിലബസ് പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ്, സിബിഎസ്ഇ ഫുള്‍ എ വണ്‍, ഐസിഎസ്ഇ 97% മാര്‍ക്ക് എന്നിങ്ങനെ വിജയം നേടിയവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത. അഞ്ച് ദിവസത്തെ റസിഡന്‍ഷ്യന്‍ പ്രോഗ്രാം സൗജന്യമാണ്.
സയന്‍സ് ആൻഡ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തര്‍ദേശീയ തലങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്കും ക്ളാസുകള്‍ക്കും നേതൃത്വം വഹിക്കും. സെമിനാറുകള്‍ക്കൊപ്പം പ്രാക്ടിക്കല്‍ സെഷന്‍സും ഉണ്ടാകും. ഇന്‍സ്പെയര്‍ ക്യാമ്പ് സംബന്ധമായ വിവരങ്ങള്‍ക്ക് 9961081950, 9447809491,
[email protected].