എംസിഎ പ്രവേശനം: 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202425 അധ്യയനവർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 27 വരെ നീട്ടി.
അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 04712324396, 2560327, 2560363.