University News
സർക്കാർ കൊ​മേ​ഴ്‌​സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഗ​​​വ. കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ് ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​യ്ക്കു​​​ള്ള സം​​​സ്ഥാ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​സ്എ​​​സ്എ​​​ൽ​​​സി/ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച ആ​​​കെ ഗ്രേ​​​ഡ് പോ​​​യി​​​ന്‍റി​​​നോ​​​ടൊ​​​പ്പം ഇം​​​ഗ്ലീ​​​ഷി​​​നു ല​​​ഭി​​​ച്ച ഗ്രേ​​​ഡ് പോ​​​യി​​​ന്‍റ് കൂ​​​ടി ചേ​​​ർ​​​ത്ത് അ​​​ന്തി​​​മ ഗ്രേ​​​ഡ് പോ​​​യി​​​ന്‍റ് ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. പ്ല​​​സ് ടു, ​​​വി​​​എ​​​ച്ച്എ​​​സ്ഇ/ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ശ​​​രാ​​​ശ​​​രി ഗ്രേ​​​ഡ് പോ​​​യി​​​ന്‍റി​​​നോ​​​ടൊ​​​പ്പം 1 ഗ്രേ​​​ഡ് പോ​​​യി​​​ന്‍റ് അ​​​ധി​​​ക​​​മാ​​​യി ചേ​​​ർ​​​ക്കും.

ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പ് റൈ​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് വേ​​​ർ​​​ഡ് പ്രോ​​​സ​​​സിം​​​ഗ്, മ​​​ല​​​യാ​​​ളം ടൈ​​​പ്പ് റൈ​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് വേ​​​ർ​​​ഡ് പ്രോ​​​സ​​​സിം​​​ഗ് ഇം​​​ഗ്ലീ​​​ഷ് ഷോ​​​ർ​​​ട്ട് ഹാ​​​ൻ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ ഹ​​​യ​​​ർ ഗ്രേ​​​ഡും മ​​​ല​​​യാ​​​ളം ഷോ​​​ർ​​​ട്ട് ഹാ​​​ൻ​​​ഡ്, ഹി​​​ന്ദി ടൈ​​​പ്പ് റൈ​​​റ്റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ലോ​​​വ​​​ർ ഗ്രേ​​​ഡും, ഡി​​​ടി​​​പി ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് മ​​​ല​​​യാ​​​ളം, ക​​​മ്പ്യൂ​​​ട്ട​​​റൈ​​​സ്ഡ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ക്കൗ​​​ണ്ടിം​​​ഗ്, പൈത്തണ്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ് എ​​​ന്നി​​​വ കൂ​​​ടാ​​​തെ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​യ ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇന്‍റലി​​​ജ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഡാ​​​റ്റാ എ​​​ൻ​​​ട്രി, ക​​​മ്മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ബി​​​സി​​​ന​​​സ് ക​​​റ​​​സ്‌​​​പോ​​​ണ്ട​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​യോ​​​ജി​​​പ്പി​​​ച്ച് പ​​​രി​​​ഷ്‌​​​ക്ക​​​രി​​​ച്ച സി​​​ല​​​ബ​​​സ്സാ​​​ണ് ഈ ​​​കോ​​​ഴ്‌​​​സി​​​നു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

പൊ​​​തു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 100 രൂ​​​പ​​​യും, പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 50 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പാ​​​യി www.polyadmission.org/gci എ​​​ന്ന വെ​​​ബ്ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന വ​ണ്‍ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​​​ക്രി​​​യ ഫീ​​​സ​​​ട​​​ച്ച് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.
വി​​​ശ​​​ദവി​​​വ​​​ര​​​ങ്ങ​​​ൾ www.poly admission.org/gci എ​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ പോ​​​ര്‍ട്ടലിൽ.
More News