വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ മെരിറ്റ് അവാർഡിനായി അപേക്ഷിക്കാം. എൻആർഐ കൗണ്‍സിൽ ഓഫ് ഇന്ത്യയാണ് അവാർഡ് നൽകുന്നത്.
സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റും ഫോട്ടോയും പിതാവിന്റെയോ അമ്മയുടെയോ വീസ അടിച്ച പേജ് സഹിതം പാസ്പ്പോർട്ട് കോപ്പിയും pravasibharathi
[email protected] എന്ന മെയിലിലോ 9847131456 എന്ന വാട്സ് ആപ്പ് നന്പറിലോ അയയ്ക്കണം. അപേക്ഷകൾ ഈ മാസം 22ന് മുന്‍പ് സമർപ്പിക്കണം. 28ന് തിരുവനന്തപുരത്തു വച്ച് അവാർഡുകൾ സമ്മാനിക്കും.