നഴ്സിംഗ്, പാരാ മെഡി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തലശേരി: കേരള കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കും കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബിപിടി, ബിഎസ്സി എംഎൽടി, ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, എംപിടി എന്നീ കോഴ്സുകളിലേക്കും 202425 അധ്യായന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
നഴ്സിംഗ് കോഴ്സുകളുടെ അപേക്ഷകൾ www.collegeofnursing thalassery.com എന്ന വെബ്സൈറ്റിലൂടെയും മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www. cihsthalassery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാം.
അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കണം. എംഎസ്സി നഴ്സിംഗ്, എംപിടി കോഴ്സുകൾക്ക് 1,200 രൂപയും മറ്റ് കോഴ്സുകൾക്ക് 1,000 രൂപയുമാണ്. അപേക്ഷകൾ ബിഎസ്സി നഴ്സിംഗ് ജൂലൈ 12നും എംഎസ്സി നഴ്സിംഗ് ഓഗസ്റ്റ് മൂന്നിനും മറ്റ് പാരാമെഡിക്കൻ കോഴ്സുകൾ ജൂലൈ15നും മുമ്പായി സമർപ്പിക്കണം. ഫോൺ: 04902351501, 2351535, 2350338, 7012126354.