പ്രൈവറ്റ് ഐടിഐ അഡ്മിഷന് ജൂലൈ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഭാരത സർക്കാരിന്റെ നൈപുണ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഐടിഐകളിലേ വിവിധ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. കൗണ്‍സിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ (എൻസിവിഇടി) അംഗീകാരത്തോടെയാണ് ഐടിഐകൾ പ്രവർത്തിക്കുന്നത്.
അപേക്ഷകൾ https://pitimaadmissionsonline.in എന്ന പോർട്ടലിലൂടെയും ഐടിഐ കളിൽ നേരിട്ടും സമർപ്പിക്കാം. മിനിമം യോഗ്യത എസ്എസ്എൽസി. ഉയർന്ന യോഗ്യതയുള്ളവർക്കു മുൻഗണന. അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ സ്കോളർഷിപ്പും കെഎസ്ആർടിസി ബസ് കണ്‍സഷനും ലഭിക്കും. സെലക്ട് ചെയ്യപ്പെടുന്ന കുട്ടികൾ അഡ്മിഷൻ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഫോട്ടോ മുതലായവ രക്ഷാകർത്താവിനൊപ്പം വന്ന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495220402, 9446438028.