ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: ഓൺലൈൻ അപേക്ഷ 17 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202425 വർഷത്തെ ബിഎസ്സി നഴ്സിംഗ്, ബിഎസ്സി എംഎൽടി, ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി, ബിഎസ്സി ഒപ്റ്റോമെട്രി, ബിപിടി, ബിഎഎസ്എൽപി, ബിസിവിടി, ബിഎസ്സി ഡയാലിസിസ് ടെക്നോളജി, ബിഎസ്സി ഒക്യൂപേഷണൽ തെറാപ്പി, ബിഎസ്സി മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബിഎസ്സി റേഡിയോതെറാപ്പി ടെക്നോളജി, ബിഎസ്സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് അടയ്ക്കുന്നത് 15 വരെയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നത് 17 വരെയുമാണ്.
എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ജനറൽ, എസ്ഇബിസി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.