University News
മാ​ഗ്കോ​മി​ൽ ജെ​എ​ൻ​യു കോ​ഴ്സു​ക​ൾ
കോ​​​ഴി​​​ക്കോ​​​ട്: ഡ​​​ൽ​​​ഹി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ജെ​​​എ​​​ൻ​​​യു) കോ​​​ഴ്സു​​​ക​​​ൾ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ. കോ​​​ഴി​​​ക്കോ​​​ട് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി കോ​​​ള​​​ജ് ഓ​​​ഫ് മാ​​​സ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ(​​​മാ​​​ഗ്കോം)​​​ണ് ജെ​​​എ​​​ൻ​​​യു കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ ജേ​​​ണ​​​ലി​​​സം (പി​​​ജി​​​ഡി​​​ജെ) എ​​​ന്ന ജെ​​​എ​​​ൻ​​​യു കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. ജെ​​​എ​​​ൻ​​​യു​​​വും മാ​​​ഗ്കോ​​​മും നേ​​​ര​​ത്തേത​​​ന്നെ അ​​​ക്കാ​​​ദ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു, തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​രു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് മാ​​​ധ്യ​​​മ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

കോ​​​ഴ്സി​​​ന്‍റെ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​വും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​വും മാ​​​ഗ്കോം ആ​​​ണ്. പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം വ​​​ഴി നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം ഉ​​​റ​​​പ്പാ​​​ക്കുംവി​​​ധ​​​മു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​നാ​​​ണ് ഊ​​​ന്ന​​​ൽ.

ടെ​​​ലി​​​വി​​​ഷ​​​ൻ ന്യൂ​​​സ്, പ്രോ​​​ഗ്രാം പ്രൊ​​​ഡ​​​ക്ഷ​​​നു​​​ക​​​ൾ​​​ക്കൊ​​​പ്പം ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ പ്രൊ​​​ഡ​​​ക്ഷ​​​ൻ, ലേ​​​ഔ​​​ട്ട്, റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ്, എ​​​ഡി​​​റ്റിം​​​ഗ്, ഫോ​​​ട്ടോ​​​ഗ്ര​​​ഫി വീ​​​ഡി​​​യോ​​​ഗ്ര​​​ഫി, വി​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ്, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്, മാ​​​ധ്യ​​​മ​​​ഭാ​​​ഷ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തോ​​​ടു​​​കൂ​​​ടി​​​യ ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബി​​​രു​​​ദ​​​മാ​​​ണു പി​​​ജി​​​ഡി​​​ജെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​ത. അ​​​ഭി​​​രു​​​ചി​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം.
More News