University News
ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി ഓ​ണേ​ഴ്സ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​ക്കു കീ​​​ഴി​​​ൽ മ​​​ഹാ​​​ത്മാ​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​യി​​​രൂ​​​ർ (04735296833, 8547055105), കോ​​​ന്നി (04682382280, 8547005074), മ​​​ല്ല​​​പ്പ​​​ള്ളി (8547005033), 85470050 75), ക​​​ടു​​​ത്തു​​​രു​​​ത്തി (04829264177, 8547005049), കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി (048 28206480, 8547005075), പ​​​യ്യ​​​പ്പാ​​​ടി (8547005040), മ​​​റ​​​യൂ​​​ർ (85470050 72), നെ​​​ടു​​​ങ്ക​​​ണ്ടം (8547005067), പീ​​​രു​​​മേ​​​ട് (04869299373, 8547005041), തൊ​​​ടു​​​പു​​​ഴ (04862257447, 257811, 8547005047), പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര (04842487790, 8547005069) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 11 അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202425 അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഡി​​​ഗ്രി ഓ​​​ണേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്താ​​​വു​​​ന്ന 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.ihr dadmissions.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​ൺ​​​ലൈ​​​നാ​​​യി SBI Collect മു​​​ഖേ​​​ന ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​ട്ട്, നി​​​ർ​​​ദി​​ഷ്‌​​ട അ​​​നു​​​ബ​​​ന്ധ​​​ങ്ങ​​​ളും, 750 രൂ​​​പ (എ​​​സ്‌​​​സി, എ​​​സ്ടി 250 രൂ​​​പ) ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ഹി​​​തം പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​​ണം. വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.ihrd.ac.in.
More News