പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ്
Friday, November 29, 2019 12:01 AM IST
തിരുവനന്തപുരം: 20192020 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സ് ക്ലാസ് വിവിധ സർക്കാർ നഴ്സിംഗ് കോളജുകളിലായി ഡിസംബർ രണ്ടിന് ആരംഭിക്കും. കോഴ്സിലേക്ക് അലോട്ട്മെന്റ് നേടിയ വിദ്യാർഥികൾ ഈ മാസം 30ന് മുൻപ് കോളജിൽ നേരിട്ടു ഹാജരായി പ്രവേശനം നേടണം.