ഒന്നാം വർഷ ബിടെക് ക്ലാസുകൾ നാളെ തുടങ്ങും
Sunday, July 21, 2019 12:18 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ബിടെക്, ബി ആർക്ക് കോളജുകളിലേയും ഒന്നാംവർഷ ബിടെക് ക്ലാസുകൾ നാളെ തുടങ്ങുമെന്നു വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീ അറിയിച്ചു.
നാളെ രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളജുകളിലേയും കുട്ടികളുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി സംസാരിക്കും.