University News
പുതിയ രജിസ്ട്രേഷന് അവസരം; പിജി മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; ക്ലാസ് എട്ടു മുതല്‍
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മൈന്‍റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ് ലഭിച്ചവര്‍ നാളെ വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രത്യേക അലോട്ട്മെന്‍റ് വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ക്ലാസുകള്‍ എട്ടിന് ആരംഭിക്കും. എട്ടു മുതല്‍ 10വരെ വരെ പുതിയ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. ആദ്യ മൂന്ന് അലോട്ട്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള സ്പെഷല്‍ അലോട്ട്മെന്‍റ് രജിസ്ട്രേഷനൊപ്പം പുതിയതായി രജിസ്റ്റര്‍ ചെയ്യാം. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പിഡി ക്വാട്ടയിലേക്കും ഇതോടൊപ്പം പുതിയതായി അപേക്ഷിക്കുയോ ഓപ്ഷനുകള്‍ നല്‍കുകയോ ചെയ്യാം.


അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സ്

സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസിനു കീഴിലെ ഡോ. ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആൻഡ് ജിഐഎസ് നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആന്‍റ് ഡ്രാഫ്റ്റിംഗ് ഷോര്‍ട്ട് ടേം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള പരിശീലനമാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപേക്ഷ കള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍(https://ses.mgu.ac.in)ഫോണ്‍8590282951, 9048582843, 9446767451.


തൊഴില്‍ മേള; രജിസ്റ്റര്‍ ചെയ്യാം

സര്‍വകലാശാലയിലെ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ മോഡ്‍ കരിയര്‍ സെന്‍റര്‍ നടത്തുന്ന തൊഴില്‍ മേളയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ബിബിഎ, ബികോം, ബിഎഡ്, എംബിഎ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സേവന സ്ഥാപനത്തില്‍ മാനേജര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ടീച്ചര്‍ തസ്തികകളിലെ ഇരുന്നൂറോളം ഒഴിവുകളിലേക്ക് തൊഴില്‍ മേളയില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് നിയമനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ മോഡല്‍ കരിയര്‍ സെന്‍റര്‍ കോട്ടയം എന്ന ഫേസ്ബുക്ക് പേജില്‍. ഫോണ്‍ 0481 2731025, 8075164727.

സ്പോട്ട് അ്ഡമിഷന്‍

സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസില്‍ എംഎസ് സി എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മൂന്നു സീറ്റുകളും എംഎസ് സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ യഥാക്രമം രണ്ടും ഒന്നും സിറ്റുകളും ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുായി ഇന്നു രാവിലെ 10ന് വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍04812733369, 8921456993.

സകൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആൻഡ് ടെക്നോളോജിയില്‍ എംഎസ് സി ഇന്‍ഡസ്ട്രിയല്‍ പോളിമര്‍ സയന്‍സ് ആ്‍റ ടെക്നോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് ഉച്ചക്ക് 12.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍9562578730. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബസൈറ്റില്‍

സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ദ്വിവത്സര എല്‍.എല്‍.എം പ്രോഗ്രാമില്‍ എസ് സി വിഭാഗത്തിലും കുശവന്‍ (ഒഇസിഎസ് സി) വിഭാഗത്തിലും ഒന്നു വീതം സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി എട്ടിന് രാവിലെ 10.30ന് വകുപ്പ് ഓഫീസില്‍ എത്തണം.

സകൂള്‍ ഓഫ് ഡാറ്റ അനലിറ്റിക്സില്‍ എംഎസ് സി ഡാറ്റാ സയന്‍സ് ആൻഡ് അനലിറ്റിക്സ പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ടും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി എട്ടിനു രാവിലെ 10.30ന് കണ്‍വര്‍ജെന്‍സ് അക്കാദമിയ കോംപ്ലക്സില്‍ എത്തണം. 8304870247

പിജി; അപേക്ഷിക്കാം

സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് പ്രോഗ്രമില്‍ ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച അനുബന്ധ രേഖകള്‍ സഹിതം ഏഴു വരെ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.mgu.ac.in, www.sps.mgu.ac.in) 0481 2731042

സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആൻഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ എംഎ ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് പ്രോഗ്രാമില്‍ പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഓരോ സീറ്റുകളും എംഎ ഗാന്ധിയന്‍ സ്റ്റഡീസില്‍ പട്ടികവര്‍ഗ വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലും ഓരോ സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ (https://sgtds.mgu.ac.in) ജൂലൈ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. 04812731039

പരീക്ഷാഫലം

ഒന്നാം സെമസറ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍ ആൻഡ് സപ്ലിമെന്‍ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോഇന്‍ഫര്‍മാറ്റിക്സ്(ഡിസംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബസൈറ്റില്‍

ബിആര്‍ക്ക് ഇന്‍റെര്‍ണല്‍ റീഡു സപ്ലിമെന്‍ററി എക്സാമിനേഷന്‍ (20132017 അഡ്മിഷന്‍ ഫെബ്രുവരി 2024) പരീക്ഷാഫലം പ്രഖ്യാപിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഓപ്പറേഷന്‍സ് റിസേര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (ഡിസംബര്‍ 2023) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19വരെ ഓണ്‍ലൈനില്‍ സമര്‍പ്പികകാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബസൈറ്റില്‍

പ്രാക്ടിക്കല്‍

നാലാം സെമസറ്റര്‍ എംഎസ് സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ് 2022 അഡ്മിഷന്‍ റഗുലര്‍, 2019, 2021, 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടു മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബസൈറ്റില്‍

നാലാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ (എംഎ ജെഎംസി സിഎസ്എസ്2022 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ 24, 25 തീയതികളില്‍ പുല്ലരിക്കുന്ന് കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍

നാലാം സെമസ്റ്റര്‍ ബിവോക്ക് സോഫ്റ്റ്വെയര്‍ ക്വാളിറ്റി അഷുറന്‍സ് ആന്‍റ് ക്വാളിറ്റി കണ്‍്രോള്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018, 2019, 2020, 2021 അഡ്മഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പീരക്ഷകള്‍ 15 ന് ആലുവ സെന്‍റ് സേവ്യേയേഴ്സ് കോളജില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക്ക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ബിവോക്ക് ഫാഷന്‍ ടെക്നോളജി, ബിവോക്ക് ഫാഷന്‍ ടെക്നോളജി ആന്‍റ് മെര്‍ച്ചന്‍ഡൈസിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇമ്പ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം)പരീയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ട് മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിഎഫ്ടി, ബിഎസ് സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ സിബിസിഎസ് (പുതിയ സ്കീം2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതു മുതല്‍ നടക്കും.

വൈവാ വോസി

നാലാം സെമസ്റ്റർ മാസ്റ്റര്‍ ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്‍റ് (2022 അഡ്മിഷന്‍ റെഗുര്‍, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പിയറന്‍സ് സിഎസ്എസ്) പരീ്ഷയുടെ പ്രോജക്ട് ആന്‍ഡ് വൈവാ വോസി പരീക്ഷകള്‍ 10,11 തീയതികളില്‍ നടക്കും. വിശദവിവരം സര്‍വകലാശാലാ വെബ്സൈറ്റില്‍

രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷയുടെ വൈവ 10 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ; അപേക്ഷിക്കാം

സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ടേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസം, ഒരു വര്‍ഷം ദൈര്‍ഘമുള്ള കോഴ്സുകള്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളും മൂന്നു മാസത്തെ ആശുപത്രി പരിശീലനവും ഉള്‍പ്പെടുന്നതാണ്. പുതിയ ബാച്ച് ക്ലാസുകള്‍ 15 ന് ആരംഭിക്കും. ഫോണ്‍ 8848040542. ഇമെയില്‍ [email protected]
More News