University News
ഓണേഴ്‌സ് ബിരുദം; പുതിയ അപേക്ഷകള്‍ ഇന്നു വൈകുന്നേരം വരെ നല്‍കാം
എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് പുതിയതായി ഓപ്ഷന്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇന്നു വൈകുന്നേരം നാലു വരെ നീട്ടി. ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും അലോട്ട്മെന്‍റ് ലഭിച്ചശേഷം കോളജുകളില്‍ ചേരാത്തവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂൾ ഓഫ് നാനോസയൻസ് ആന്‍റ് നാനോടെക്‌നോളജിയില്‍ എംടെക്ക് നാനോസയൻസ് ആൻഡ് ടെക്‌നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റ് ഈഴവ കുടുംബി, എസ്.സി, ഒ.ബി.സി (എക്‌സ്) ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ പെട്ടവർക്കായി സംവരണംചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. അർഹരായവർ അഞ്ചിന് രാവിലെ 12ന് അസ്സൽ രേഖകളുമായി കൺവർജൻസ് അക്കാദമിയ കോംപ്ലകസിലെ ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾ വെബസൈറ്റിൽ, ഫോൺ 9995108534,9188606223

സ്‌കൂൾ ഓഫ് നാനോസയൻസ്ആൻഡ് നാനോടെക്‌നോളജിയില്‍ എംഎസ്സി ഫിസിക്‌സ് നാനോസയൻസ് ആന്‍റ് നാനോടെക്‌നോളജി പ്രോഗ്രാമിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരുസീറ്റും ജനറല്‍ വിഭാഗത്തില്‍ നാലു സീറ്റുകളും ഒഴിവുണ്ട്. അർഹരായവർ അഞ്ചിന് രാവിലെ 12ന് അസ്സൽ രേഖകളുമായി കൺവർജൻസ് അക്കാദമിയ കോംപ്ലകസിലെ വകുപ്പ് ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾ വെബസൈറ്റിൽ, ഫോൺ 9995108534,9188606223.

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്‍റ് ട്രാവൽ മാനേജ്മെന്‍റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഓരോ സീറ്റു വീതം ഒഴിവുണ്ട്. അർഹരായവർ അഞ്ചിനു രാവിലെ 10ന് അസ്സല്‍ രേഖകളുമായി വകുപ്പില്‍ എത്തണം. ഫോൺ0481273337

സ്‌കുൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിന്‍സ് ആന്‍റ് റോബോട്ടിക്സില്‍ എം.എസ്സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാമില്‍ എസ്.സി സംവരണ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. അർഹരായ വിദ്യർത്ഥികൾ അസ്സൽ രേഖകളുമായി എട്ടിനു രാവിലെ പത്തിന് കാൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഓഫീസില്‍ എത്തണം. ഫോണ്‍ 0481 2733387

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ ഐഎംസിഎ (2021 അഡ്മിഷൻ റഗുലർ, 2018,2019.2020, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) നാലം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ സപ്ലിമെന്‍ററി, 2014,2015 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 15 വരെ ഫീസ് അടച്ച് അപക്ഷ സമർപ്പിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസറ്റർ എംഎസ്സി ബയോടെക്ക്നോളജി പിജിസിഎസ്എസ് (2023 അഡ്മിഷൻ റഗുലർ, 2019,2020,2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 17 വരെ സമർപ്പിക്കാം. വിശദവിവരങ്ങള്‍ വെബസൈറ്റിൽ

വൈവ വോസി

നാലാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമികസ്സ് (2022 അഡ്മിഷൻ,202192021 അഡ്മിഷൻസ് റീ അപ്പീയറൻസ്) പരീക്ഷയുടെ പ്രോജെകറ്റ് ഇവാലുവേഷൻ ആന്‍റ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ ഒൻപത്, പത്ത് തീയതികളിൽ നടക്കും.
വിശദ വിവരങ്ങൾ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റർ എംഎ ഇക്കണോമെട്രികസ് (2022 അഡ്മിഷൻ,202192021 അഡ്മിഷൻസ് റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രോജെക്ട് ഇവാലുവേഷൻ ആന്‍റ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ പത്തിന് അരംഭിക്കും.

നാലാം സെമസ്റ്റർ എം.എ ഡെവലപ്പെമെന്‍റ് ഇക്കണോമികസ് (2022 അഡ്മിഷൻ റഗുലര്‍, 20219 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറൻസ്) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ ആന്‍റ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ 11, 12 തീയതികളില്‍ നടക്കും. വിശദ വിവരങ്ങൾ വെബസൈറ്റിൽ.

നാലാം സെമസറ്റർ എംഎ ഇക്കണോമികസ് (2022 അഡ്മിഷൻ,20219 മുതല്‍ 2021വരെ അഡ്മിഷനുകള്‍ റീ അപ്പീയറൻസ്) പരീക്ഷയുടെ പ്രോജെകറ്റ് ഇവാലുവേഷൻ ആന്‍റ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ ഒൻപതിന് ആരംഭിക്കും.
More News