University News
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സിന് സംവരണ വിഭാഗത്തില്‍ (എസ്‌സി3, എസ്ടി2) ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എംജി സര്‍വകലാശാല അംഗീകരിച്ച ബിസിഎ അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് നേരിട്ട് എത്തണം. 0481 2733364

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ദ്വിവത്സര എല്‍എല്‍എമ്മിന് എസ്്‌സി വിഭാഗത്തില്‍ രണ്ട് സീറ്റും, കുശവന്‍ (ഒഇസിഎസ്‌സി) വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി നാളെ രാവിലെ 10.30 ന് വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

എംജി സര്‍വകലാശാലയിലെ ഇന്റര്‍നാഷണന്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നനോടെക്‌നോളജിയില്‍ എംടെക്ക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അഞ്ചിന് രാവിലെ 10.30ന് അസ്സല്‍ രേഖകളുമായി കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ റൂം നമ്പര്‍ 302ല്‍ എത്തണം. 8075696733, 9744278352

എംഎഡ്; സീറ്റൊഴിവ്

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് പ്രോഗ്രാമില്‍ എസ്‌സി, എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. ബിഎഡ് (ജനറല്‍) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ഏഴു വരെ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mgu.ac.in, www.sps.mgu.ac.in). ഫോണ്‍0481 2731042

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം എസ്‌സി ജിയോളജി, എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്റ്റി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

അഞ്ചാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍എല്‍ബി (യുണിറ്ററി) 2021 അഡ്മിഷന്‍ റെഗുലര്‍, 20192020, 2018 അഡ്മിഷന്‍ സപലിമെന്ററി, ത്രിവല്‍സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ സമര്‍പ്പിക്കാം

ഒന്നാം സെമസറ്റര്‍ എംഎസ്‌സി സ്‌പേസ് സയന്‍സ് (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 20192021 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

പരീക്ഷക്ക് അപേക്ഷിക്കാം

മൂന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ അനാട്ടമി (2020അഡ്മിഷന്‍ റെഗുലര്‍, 20172019 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ അദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരിക്ഷകള്‍ 29 ന് അരംഭിക്കും. എട്ട് വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒന്‍പതിന് ഫൈനോടെയും പത്തിന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
More News