University News
ബിഎഡ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; അഞ്ചുവരെ പുതിയതായി അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അഞ്ച് വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക. ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും കമ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാലയിലെ സ്‌കുള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയില്‍ എംഎസ്്‌സി കെമസ്ട്രി നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളില്‍ (ജനറല്‍ മെറിറ്റ്, എല്‍സി, എസ്‌സി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം) സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി ഉച്ചയ്ക്ക് 12നു മുന്‍പ് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലകസ്) നേരിട്ട് എത്തണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ https://nnsst.mgu.ac.in/). 9496544407

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സില്‍ എംഎസ്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് പ്രോഗ്രാമില്‍ എസ്‌സി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി നാളെ രാവിലെ 10ന് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 514 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) 0481 2733387

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഡാറ്റ അനലിറ്റികസില്‍ എംഎസ്്‌സി ഡാറ്റ സയന്‍സ് അന്‍ഡ് അനലിറ്റികസ് പ്രോഗ്രാമില്‍ എസ്്‌സി,എസ്ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ യഥാക്രമം രണ്ടും ഒന്നം ഒഴിവുകളുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി നാളെ രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം 8304870247

എംജി സര്‍വകലാശാലയിലെ കെ.എന്‍.രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമികസില്‍ എംഎ ഇക്കണോമികസ് പ്രോഗ്രാമില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ അഞ്ചിന് രാവിലെ 11ന് അസല്‍ രേഖകളുമായി കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലകസിലെ ഓഫീസില്‍ എത്തണം.

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ എംഎസ്്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സസ് (പട്ടികജാതി 2) എംഎസ്്‌സി അപ്ലൈഡ് ജിയോളജി (പട്ടികജാതി 2, പട്ടിക വര്‍ഗം1) പ്രോഗ്രാമുകളില്‍ ഒഴിവുള്ള സംവരണ സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. അര്‍ഹരായവര്‍ അസല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. 0481 2733369, 8921456993)

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2020അഡ്മിഷന്‍ റെഗുലര്‍ നവംബര്‍ 2023 ) പരിക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 ന് മുമ്പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

മൂന്നാം സെമസ്റ്ര്‍ എല്‍എല്‍എം (2021 അഡ്മിഷന്‍ റെഗുലര്‍ 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018നു മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് നവംബര്‍ 203) പരിക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സുക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 14 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്.എസ് (റെഗുലര്‍, സപ്ലിമെന്ററി) എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യുണിക്കേഷന്‍ പരീക്ഷ ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

പ്രാക്ടിക്കല്‍

നാലം സെമസ്റ്റര്‍ എംഎസ്്‌സി ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്റ്റ്, പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പത്, പത്ത് തീയതികളില്‍ തിരുവല്ല മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വന്‍സ്ഡ് സറ്റഡീസില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബസൈറ്റില്‍
More News