University News
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റഷന്‍ നടത്തുന്ന എംഎ കൗണ്‍സലിംഗ് പ്രോഗ്രമില്‍ എസ്‌സി വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് സീറ്റുകളില്‍ നാളെ സ്‌പോട്ട് അഡ്മിഷന് നടത്തും. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ എത്തണം. 8301000560 / 04812733399.

പരീക്ഷാ ഫലം

അഞ്ച് ആറ് സെമസ്റ്ററുകള്‍ ബിഎ സിബിസിഎസ്എസ് (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ സമര്‍പ്പിക്കാം
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ് പിജിസിഎസ്എസ് (റെഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2023 ) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പിജിസിഎസ്എസ് (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ഒന്നാം വര്‍ഷം ബിഎസ്്സി എംആര്‍ടി (2008 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ് മേയ് 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍, ആന്‍ഡ് വൈവെ വോസി പരീക്ഷകള്‍ ജൂലൈ അഞ്ചിന് നടക്കും. വിശദ വിവരങ്ങള്‍ വെബസൈറ്റില്‍

നാലാം സെമസ്റ്റര്‍ എംഎ സംസ്‌കൃതം സ്‌പെഷന്‍ സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 11 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആന്‍ഡ ഫിലം മേക്കിംഗ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, റീ അപ്പിയറന്‍സ് ) പരീക്ഷകള്‍ ജൂലൈ 12ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലം മേക്കിംഗിന്റെ (ന്യൂ സ്‌കീം 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, റീ അപ്പിയറന്‍സ് ) റൈറ്റിംഗ് ആന്‍ഡ് പ്രസന്റേഷന്‍ സ്‌കില്‍ ഇന‍ ഇംഗ്ലീഷ് എന്ന പരീക്ഷ ജൂലൈ 10ന് നടക്കും.
More News