University News
ബിഎഡ്; സ്‌പോര്‍ട്ട്‌സ്, പിഡി ക്വാട്ട പ്രവേശനം ഇന്നു വൈകുന്നേരം വരെ
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ സ്‌പോര്‍ട്ട്‌സ്, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം നാലിനു മുമ്പ് പ്രവേശനം നേടണം.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംപിഇഎസ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവമെന്റ് 20212022 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 23ന് ആരംഭിക്കും. ജൂലൈ ആറു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ എട്ടിന് ഫൈനോടു കൂടിയും ജൂലൈ 10 ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്റര്‍ ബിഎ, ബികോം (2016,2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ സമര്‍പ്പിക്കാം.

സ്‌പോട്ട് അഡ്മിഷന്‍

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കെ.എന്‍.രാജ് സ്‌കുള്‍ ഓഫ് ഇക്കണോമികസില്‍ എം.എ ഇക്കണോമികസ് പ്രോഗ്രാമിന് പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഒരൊഴിവുണ്ട്. അര്‍ഹരായവര്‍ ജൂലൈ ഒന്നിനു രാവിലെ 11ന് അസല്‍ രേഖകളുമായി ഡയറക്ടറുടെ ഓഫീസില്‍ എത്തണം.

പ്രാക്്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 20202022 അഡ്മിഷന്‍ സപ്ലിമെന്ററി ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ടിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്സി സുവോളജി (2022 അഡ്മിഷന്‍ റഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്ട് ഇവാലുവേഷന്‍, വൈവവോസി പരീക്ഷകള്‍ ജൂലൈ എട്ടിന് നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
More News