University News
ഓണേഴ്സ് ബിരുദം; മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റി ക്യാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ പ്രവേശനം നേടണം.

എംബിഎ പ്രവേശനം; പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ എംബിഎ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വെബ്സൈറ്റില്‍ (www.mgu.ac.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04812733367

പരീക്ഷകള്‍ മാറ്റിവച്ചു

എംജി യൂണിവേഴ്സിറ്റി ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ഹ്രസ്വകാല ഫുള്‍ടൈം പ്രോഗ്രാമുകള്‍

എംജി യൂണിവേഴ്സിറ്റിയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസില്‍ (ഡാസ്പ്) ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍റ് ബിസിനസ് അനലിറ്റിക്സ് എന്നീ റഗുലര്‍ ഫുള്‍ടൈം ഹ്രസ്വകാല കോഴ്സുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 8078786798, 0481 2733292

ഐടി സെല്‍ ഡയറക്ടര്‍; അപേക്ഷ ക്ഷണിച്ചു

എംജി യൂണിവേഴ്സിറ്റിയില്‍ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ഐടി സെല്‍ ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.mgu.ac.in) ഫോണ്‍0481 2733541.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി സിഎസ്എസ്(2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ ഒന്‍പതു മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബികോം(മോഡല്‍ 1,2,3 2015, 2016 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2013, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് 2024 ഫെബ്രുവരി മാര്‍ച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂയനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 11വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഎസ് സി മെഡിക്കല്‍ മൈക്രോ ബയോളജി(2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് ജൂലൈ 29 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷകള്‍ മാറ്റിവച്ചു

28ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം, (സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എംഎല്‍ഐബിഐഎസ്സി(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എംഎ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകള്‍ ജൂലൈ 18നും നടക്കും.
More News