University News
വെറ്ററിനേറിയന്‍; അപേക്ഷ ക്ഷണിച്ചു
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലൈ ആറിനു മുന്‍പ് അയയ്ക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 0481 2733240

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബിവോക് (വിവിധ പ്രോഗ്രാമുകള്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം 2023 ഡിസംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്‍പതു വരെ അപേക്ഷിക്കാം

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎ (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ മദ്ദളം, ഭരതനാട്യം, കഥകളിവേഷം എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ യഥാക്രമം ജൂലൈ ഒന്ന്, എട്ട്, പത്ത് തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എംടെക്; സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയില്‍ എംടെക് നാനോസയന്‍സ് ആന്‍ഡ്് നാനോ ടെക്‌നോളജി പ്രോഗ്രാമില്‍ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 27ന് നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ 302ാം നമ്പര്‍ റൂമില്‍ രാവിലെ 10ന് മുന്‍പ് എത്തണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ( www.mgu.ac.in). 9496544407.

സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എംടെക് എനര്‍ജി സയന്‍സ് ആന്റഡ് ടെക്‌നോളജി പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28ന് നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ 302ാം നമ്പര്‍ റൂമില്‍ രാവിലെ 10ന് മുന്‍പ് എത്തണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 7736997254.

ഫീല്‍ഡ് വര്‍ക്കര്‍; അപേക്ഷിക്കാം

എംജി സര്‍വകലാശാലയില്‍ സെര്‍ബ് പ്രോജക്ടില്‍ ഫീല്‍ഡ് വര്‍കകര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 30ന് വൈകുന്നരം അഞ്ചിനു മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോ ഡേറ്റ അയയ്ക്കണം.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷ ജൂലൈ എട്ടു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എസ്ജിടിഡിഎസ്; സീറ്റൊഴിവ്

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ എംഎ ഡവലപ്‌മെന്റല്‍ സ്റ്റഡീസ്, എംഎ ഗാന്ധിയന്‍ സ്റ്റഡീസ് പ്രോഗ്രാമുകളില്‍ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ക്ക് വകുപ്പില്‍ നേരിട്ടെത്തിയോ ഓണ്‍ലൈനിലോ രജിസ്‌ട്രേഷന്‍ നടത്താം. അവസാന തീയതി 28. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും https://sgtds.mu.ac.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 04821 2731039, 9447675755

എംഎഡ് ; ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ എംഎഡ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം ചെയ്തവയില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് 27 വരെ അപേക്ഷിക്കാം. ബി.എഡ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പൂരിപ്പിച്ച അപേക്ഷാ ഫോറവും അനുബന്ധ രേഖകളും 27ന് രാത്രി 12നു മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതല്ല. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, എക്‌സ് സര്‍വീസ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്ക് നിയമനാനുസൃതമായ വെയ്‌റ്റേജ് മാര്‍ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശായുടെ വെബ്‌സൈറ്റിലും (www.mgu.ac.in) www.sps.mgu.ac.in ലും ലഭിക്കും.

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാല സെനറ്റിലേക്കും സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കും വിദ്യാര്‍ഥി പ്രതിനിധികളുടെ മണ്ഡലത്തില്‍നിന്നുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപന 27ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്.
More News