University News
ഫീല്‍ഡ് വര്‍ക്കര്‍; അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ സെര്‍ബ് പ്രോജക്ടില്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയാളം, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ വിവരശേഖരണത്തിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം. പ്രതിമാസ വേതനം19800 രൂപ. താത്പര്യമുള്ളവര്‍ 30ന് വൈകുന്നരം അഞ്ചിനു മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോ ഡേറ്റ അയയ്ക്കണം.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷ ജൂലൈ എട്ടു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സീറ്റൊഴിവ്

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ എംഎ ഡവലപ്‌മെന്റല്‍ സ്റ്റഡീസ്, എംഎ ഗാന്ധിയന്‍ സ്റ്റഡീസ് പ്രോഗ്രാമുകളില്‍ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
തദ്ദേശ സ്വയംഭരണം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എംഎ ഗാന്ധിയന്‍ സ്റ്റഡീസ് യോഗ്യത നേടുന്നവര്‍ക്ക് അധ്യാപന മേഖലയില്‍ ഉള്‍പ്പെടെ ഏറെ തൊഴില്‍ സാധ്യതകളുണ്ട്. എംഎ ഇക്കണോമിക്‌സിന് തുല്യമായി മഹാത്മാ ഗാന്ധി സര്‍വകലാശാല അംഗീകരിച്ചിട്ടുള്ള എംഎ ഡവലപ്‌മെന്റല്‍ സ്റ്റഡീസും ഉപരിപഠനത്തിനും തൊഴിലിനും സാധ്യതകളൊരുക്കുന്നു.
ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനത്തില്‍(പാര്‍ട്ട് 3) കുറയാത്ത മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ക്ക് വകുപ്പില്‍ നേരിട്ടെത്തിയോ ഓണ്‍ലൈനിലോ രജിസ്‌ട്രേഷന്‍ നടത്താം. അവസാന തീയതി 28 ആണ്. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും https://sgtds.mgu.ac.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 04821 2731039, 9447675755

എംഎഡ്; അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ എംഎഡ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍കക് സംവരണം ചെയ്തവയില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് 27 വരെ അപേക്ഷിക്കാം. ബിഎഡ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പൂരിപ്പിച്ച അപേക്ഷാ ഫോറവും അനുബന്ധ രേഖകളും 27ന് രാത്രി 12നു മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതല്ല. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, എക്‌സ് സര്‍വീസ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്ക് നിയമനാനുസൃതമായ വെയ്‌റ്റേജ് മാര്‍ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശായുടെ വെബ്‌സൈറ്റിലും (www.mgu.ac.in) www.sps.mgu.ac.in ലും ലഭിക്കും.

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാല സെനറ്റിലേക്കും സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കും വിദ്യാര്‍ഥി പ്രതിനിധികളുടെ മണ്ഡലത്തില്‍നിന്നുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം 27ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്.
More News