University News
ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് മോഡ് ഓഫ് അഡ്മിഷന്‍ തെരഞ്ഞെടുത്ത് 19ന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ പ്രവേശനം നേടണം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ബിവോക് (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്പഴയ സ്കീം) പരീക്ഷ 26ന് ആരംഭിക്കും. ടൈം ടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ(2020 അഡ്മിഷന്‍) റഗുലര്‍ പരീക്ഷകള്‍ 24ന് ആരംഭിക്കും. ടൈം ടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ് സി, എംഎ(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും) പരീക്ഷകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

20ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം, പ്രൈവറ്റ് രജിസ്ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സബ് സെന്‍ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 18 മുതല്‍ അതതു കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രത്തില്‍നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.

പ്രാക്ടിക്കല്‍

ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ(2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 19 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്സി എന്‍വയോണ്‍മെന്‍റ് സയന്‍സ് ആൻഡ് മാനേജ്മെന്‍റ് സിഎസ്എസ്(2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ 24ന്കാലട ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.
More News