University News
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബോട്ടണി, കെമിസ്ട്രി (2017, 2018 അഡ്മിഷനുകള്‍ സപ്ലമെന്റി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 29 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും ഒക്ടോബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പിജിസിഎസ്എസ്(സപ്ലിമെന്ററി മെഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 28 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

സ്‌പെഷ്യല്‍ ടീച്ചര്‍; വാക്ഇന്‍ഇന്റര്‍വ്യൂ

എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി സ്‌പെഷ്യല്‍ ടീച്ചര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 19ന് രാവിലെ 10.30ന് നടക്കും. സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതാ രേഖകളുടെ അസ്സല്‍ ഹാജരാക്കണം.
More News