University News
പിജി; സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട പ്രവേശനം നാളെ വൈകുന്നേരം വരെ
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് നാളെ വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎഡ്(സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ഇന്റലക്ച്വല്‍ ഡിസെബിലിറ്റി 2023 അഡ്മിഷന്‍ റഗുലര്‍ 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ ജൂലൈ ഒന്നിന് ആരംഭിക്കും. 19 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫൈനോടു കൂടി 20നും സൂപ്പര്‍ ഫൈനോടു കൂടി 21നും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബികോം(പ്രൈവറ്റ്) മോഡല്‍1 മാര്‍ച്ച് 2024 (സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 2023 അഡ്മിഷന്‍ അഡിഷണല്‍ ഇലക്ടീവ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28ന് മുന്‍പ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎ വയലിന്‍, ചെണ്ട, മൃദംഗം, മ്യൂസിക് വോക്കല്‍ (സിഎസ്എസ്2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, കോംപ്രിഹെന്‍സിവ് വൈവ വോസി പരീക്ഷകള്‍ 19, 20, 25, ജൂലൈ മൂന്ന് തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ ്മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ, ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേണലിസം(2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് സിഎസ്എസ് ഏപ്രില‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകല്‍ 18 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

നാലാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ഇന്റലക്ച്വല്‍ ഡിസെബിലിറ്റി(2022 അഡ്മിഷന്‍ റഗുലര്‍ ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 19നു മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ നടക്കും. ടൈം ടേബില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.