University News
എംജി ക്യാറ്റ്; പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം: എംജി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ(ക്യാറ്റ്)യുടെ പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ടകളുടെയും ഇന്റര്‍വ്യൂ, എഴുത്തു പരീക്ഷ, കായികക്ഷമത പരീക്ഷ എന്നിവയ്ക്കുശേഷം പ്രവേശനം നടത്തുന്ന വകുപ്പുകളുടെയും റാങ്ക് ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അതത് പഠന വകുപ്പുകളില്‍നിന്ന് ലഭിക്കും.

ഓണേഴ്‌സ് ബിരുദം; 14 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിന് നാളെ വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പി.ഡി ക്വാട്ടകളില്‍ ഇനി അപേക്ഷിക്കാന്‍ കഴിയില്ല.

രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് നാളെ വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.

സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നാളെ വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.

എംബിഎ; ഇന്റര്‍വ്യൂ

എംജ്ി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസിലെ 2024 ബാച്ച് എംബിഎ പ്രോഗ്രാമിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും 19 മുതല്‍ 21 വരെ നടത്തും. അറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഇമെയിലില്‍ അയച്ചിട്ടുണ്ട്. 04812733367.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്‌സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ് പിജിസിഎസ്എസ് (സപ്ലിമെന്ററിമേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 26 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംപിഇഎസ്(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2021 പ്രവേശനം സപ്ലിമെന്ററി ഫെബ്രുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26ന് മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്സിഎസ്എസ്) 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 14 മുതല്‍ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷ 26ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
More News