University News
ടെക്‌നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ സ്വയം മള്‍ട്ടിമീഡിയ ലാബില്‍ ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിന് സംവരണം ചെയ്ത ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഐടി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. അഡോബ് ക്രിയേറ്റീവ് ക്ലൗഡ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 30000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസില്‍ കവിയരുത്. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in)

പ്രാക്ടിക്കല്‍

നാലം സെമസ്റ്റര്‍ ബി വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ ആലുവ ശ്രീശങ്കര കോളജില്‍ നടത്തും.

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 15ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എംബിഎ അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍;അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സിഡിഒഇ) എംബിഎ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ തസ്തികയിലെ ഒരു ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് അന്‍പതു ശതമാനം മാര്‍ക്കോടെ എംബിഎ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. യുജിസിനെറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യത ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അധ്യാപനം, കണ്ടന്റ് തയ്യാറാക്കല്‍, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഐസിടി എനേബിള്‍ഡ് ടീച്ചിംഗ് ആന്‍ഡ് ലേണിംഗ് സിസ്റ്റം എന്നിവയിലു്ള പ്രവൃത്തിപരിചയണം അഭികാമ്യം. പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 47000 രൂപ. പ്രായം 2024 ജനുവരി ഒന്നിന് 45 കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ലീഡ് ഡെവലപ്പര്‍ നിയമനം

എംജി സര്‍വകലാശാലയില്‍ ഡീഡ് ഡവലപ്പര്‍ഫുള്‍ സ്റ്റാക്ക് (പൈത്തണ്‍) തസ്തികയില്‍ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 0481 2733541

സ്‌പെഷല്‍ ടീച്ചര്‍; വാക്ഇന്‍ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി സ്‌പെഷല്‍ ടീച്ചര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ നാളെ രാവിലെ 10.30ന് നടക്കും. സ്‌പെഷല്‍ എജ്യുക്കേഷനില്‍ ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതാ രേഖകളുടെ അസല്‍ ഹാജരാക്കണം.
More News