University News
ഓണേഴ്‌സ് ബിരുദം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് 13വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.

ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും 13വരെ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും community merit quota log in എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട; പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ജൂണ്‍ 13ന് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ പ്രവേശന സാധ്യതാ ലിസ്റ്റ് പരിശോധിച്ച് 14നു മുന്‍പ് അതത് കോളജുകളില്‍ പ്രവേശനം നേടണം.

പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു

നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷ ജൂണ്‍ 13ന് ആരംഭിക്കും. സബ് സെന്ററുകള്‍ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

ജൂണിയര്‍ റിസര്‍ച്ച് ഫെലോ; അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സയന്‍സ് ആന്റ് എന്‍ജിനീയിംഗ് റിസര്‍ച്ച് ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടില്‍ ൂണിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്‍പതു മാസമാണ് പ്രോജക്ട് കാലാവധി. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 15ന് മുന്‍പ് അപേക്ഷ അയയ്ക്കണം.

പ്രോജക്ട് ഇവാലുവേഷന്‍

നാലാം സെമസ്റ്റര്‍ എംഎസ്സി ആക്ച്യൂരിയല്‍ സയന്‍സ്(2022 അഡ്മിഷന്‍ റഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 28ന് മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം

പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തുന്ന ഇന്‍ലാന്‍ഡ് വെസ്സല്‍ ക്രൂ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് വകുപ്പ് ഓഫീസുമായി ബന്ധപെടണം. ഫോണ്‍ 9447723704, 04812733374.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ(2017, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ 19ന് തുടങ്ങും. ടൈം ടേബിള്‍ സര്‍കലാശാലാ വെബ്‌സൈറ്റില്‍.
More News