University News
ജോയിന്റ് മാസ്റ്റേഴ്‌സ്; അപേക്ഷ ക്ഷണിച്ചു
എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം.

എംഎസ്‌സി ഫിസിക്‌സ്(നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി), എംഎസ് സി കെമിസ്ട്രി(നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) എന്നിവയാണു പ്രോഗ്രാമുകള്‍.

വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലും (www.mgu.ac.in) വകുപ്പിന്റെ വെബ്‌സൈറ്റിലും(https://nnsst.mgu.ac.in) ലഭിക്കും. ഫോണ്‍ 9562789712, 9495392750(ഫിസിക്‌സ്), 8281915276, 9447709276(കെമിസ്ട്രി).

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി വോക് സസ്‌റ്റൈനബിള്‍ അഗ്രിക്കള്‍ച്ചല്‍(പുതിയ സ്‌കീം, 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 25 മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

വാക്ക്ഇന്‍ഇന്റര്‍വ്യൂ

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് ഹോസ്റ്റലില്‍ കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവുകളിലേക്കുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 19ന് രാവിലെ പത്തിനു നടക്കും. പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വകുപ്പ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍0481 2733377.
More News