എംജിയില്‍ ഓണേഴ്സ് ബിരുദം; രജിസ്ട്രേഷന് രണ്ടു ദിവസം കൂടി
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെ അവസാനിക്കും.
https://cap.mgu.ac.in പോര്‍ട്ടല്‍ മുഖേനയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. അഫിലിയേറ്റഡ് കോളജുകളിലെ ഹെല്‍പ്പ് ഡസ്കുകളുടെ സേവനം പ്രയോജനപ്പെടുത്താം. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. സര്‍വകലാശാലയാണ് അലോട്ട്മെന്റ് നടത്തുക. അതത് കമ്മ്യൂണിറ്റിയില്‍ പെട്ട കോളജുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.
മാനേജ്മെന്റ് ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗങ്ങള്‍ എന്നിവയിലെ പ്രവേശനത്തിനും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം.
പരീക്ഷാ ഫലം
മൂന്ന്, നാല് സെമസ്റ്ററുകള്‍ എംഎ സംസ്കൃതം ജനറല്‍, സപെഷല്‍ ന്യായ, വേദാന്ത വ്യാകരണ (പ്രൈവറ്റ് രജിസ്ട്രേഷന്, 2020 അഡ്മിഷന് റെഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി മാര്‍ച്ച് 2023) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബികോം (മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് സ്പെഷല്‍ അപ്പിയറന്‍സ് 2021 അഡ്മിഷന് ബാച്ചിലെ പരാജയപ്പെട്ടവര്‍ക്കായി നടത്തിയത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ പഞ്ച വത്സര എല്‍എല്‍ബി (ഓണേഴ്സ്) ആറാം സെമസ്റ്റര്‍ പരീക്ഷ (2020 അഡ്മിഷന് റെഗുലര്‍, 2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) 26ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംസിഎ (2023 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ 19ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.