University News
എംജിയില്‍ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ ഏഴു വരെ
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏഴിന് അവസാനിക്കും. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. സര്‍വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. അതത് കമ്മ്യൂണിറ്റിയില്‍ പെട്ട കോളജുകളില്‍ മാത്രമേ അപേക്ഷിക്കാനാകൂ. മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ് മുഖേന അപേക്ഷ നല്‍കാത്തവര്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് യോഗ്യതയുണ്ടായിരിക്കില്ല.

സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ പ്രവേശനത്തിനും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി,ഓ ഇ സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം.

ഇഡബ്‌ള്യുഎസ് വിഭാഗക്കാര്‍ക്കുള്ള സംവരണാനുകൂല്യത്തിന റവന്യു അധികാരിയുടെ ഇന്‍കം ആന്‍ഡ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളിലെ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നതിന് പ്ലസ് ടൂ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാകണം.

വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിനായി ആര്‍മി,നേവി,എയര്‍ ഫോഴ്‌സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പരിശോധിച്ച് മനസിലാക്കണം. ആപ്ലിക്കേഷന്‍ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 04812733511,04812733521,04812733518 എന്നീ നമ്പറുകളിലും [email protected] എന്ന ഇ മെയില്‍ വിലാസത്തിലും ലഭിക്കും.

എംഎഡ് പ്രവേശനം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

എംജി സര്‍വകലാശലയുടെ എംഎഡ് ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്യാപ് പോര്‍ട്ടലിലാണ് (https://cap.mgu.ac.in/) രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു മുന്‍പായി വെബ്‌സൈറ്റിലുള്ള നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച് മനസിലാക്കണം.

പിജി ഏകജാലക പ്രവേശനം;രജിസ്‌ട്രേഷന്‍ 14 വരെ

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന് 14 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. സാധ്യതാ അലോട്‌മെന്റ് 19 നും ഒന്നാം അലോട്‌മെന്റ് 26 നും പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പി ഡി ക്വാട്ടകളിലേക്ക് 11 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

എംബിഎ ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍, റീ അപ്പിയറന്‍സ് ഡിസംബര്‍ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 15വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എംഎസ്്‌സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ്) ഒന്ന്, രണ്ട് സെമസ്റ്ററുകള്‍(2016, 2017,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനി്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റെഗുലര്‍ ഒക്ടോബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംസിഎ(2022 അഡ്മിഷന്‍ റെഗുലര്‍, 2021, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 14 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
More News