University News
എംജി ഓണേഴ്സ് ബിരുദ, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏഴു വരെ
അതിരന്പുഴ: എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സർവകലാശാല പഠന വകുപ്പുകളിലെ 4+1 ഓണേഴ്സ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏഴു വരെ നടത്താം. സാധ്യതാ അലോട്ട്മെന്‍റ് 12നും ഒന്നാം അലോട്ട്മെന്‍റ് 18നും പ്രസിദ്ധീകരിക്കും.
സ്പോർട്ട്സ്, കൾച്ചറൽ, ഭിന്നശേഷി ക്വാട്ടാകളിലേക്കും ഏഴു വരെ അപേക്ഷിക്കാം. ഈ വിഭാഗത്തിൽ താത്കാലിക റാങ്ക് ലിസ്റ്റ് 11നും അന്തിമ റാങ്ക് ലിസ്റ്റ് 13നും പ്രസിദ്ധീകരിക്കും. സ്പോർട്ട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്കുള്ള പ്രവേശനം 13, 14 തീയതികളിൽ അതത് കോളജുകളിൽ നടക്കും.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; സ്പോട്ട് അഡ്മിഷൻ

എംജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ നേരിട്ട് ഹാജരാകണം. ഫോണ്‍ 9188374553.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എംബിഎ(2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷൻ സപ്ലിമെന്‍ററി, 2019 അഡ്മിഷൻ ആദ്യ മെഴസി ചാൻസ്) പരീക്ഷകൾ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ ബേസിക് സയൻസസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്), ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ കന്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്‍റഗ്രേറ്റഡ് എംഎ ഇൻ ലാംഗ്വേജ് ഇംഗ്ലീഷ് (പുതിയ സ്കീം 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 19ന് ആരംഭിക്കും.
മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അഞ്ചു വരെ ഫൈനോടു കൂടിയും ഏഴു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
More News