University News
ഇന്റേണ്‍ഷിപ്പിന് അവസരം
എംജി യൂണിവേഴ്‌സിറ്റിയില്‍ സെര്‍ബ് പ്രോജക്ടില്‍ റെസിഡെന്‍സി ഇന്റേണ്‍ഷിപ്പില്‍ രണ്ടു ഒഴിവുകളിലേയ്ക്കും ഫീല്‍ഡ് ഇന്റേണ്‍ഷിപ്പില്‍ 15 ഒഴിവുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇമെയിലില്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ ബയോഡാറ്റ അയയ്ക്കാം. ഫോണ്‍: 8714770906

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

ജൂണ്‍ 14ന് തുടങ്ങുന്ന രണ്ടാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി പ്രോഗ്രാം(2022 അഡ്മിഷന്‍ റഗുലര്‍, 2018,2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടു കൂടി ജൂണ്‍ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ ആറിനും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ്(സിഎസ്എസ് 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ജനുവരി 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30ന് തൃക്കാക്കര, കെഎംഎം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സില്‍ നടക്കും.
More News