University News
ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സില്‍ നടത്തുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് എം.ജി. യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ബാച്ച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്(ബിപിഇഎസ്), ബാച്ചലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍(ബിപിഎഡ്) എന്നിവയാണ് കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റി അംഗീകരിച്ച ഏതെങ്കിലും ബിരുദ കോഴ്‌സ് വിജയിച്ചവരെയാണ് ബിപിഎഡ് കോഴ്‌സിലേക്ക് പരിഗണിക്കുന്നത്. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലും കായിക മേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്തിയുമാണ് പ്രവേശനം നല്‍കുക. അപേക്ഷാ ഫോറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയും യോഗ്യതാ രേഖകളുടെ പകര്‍പ്പുകളും ജൂണ്‍ എട്ടു വരെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. ഫോണ്‍ 944700694

ഇന്റേണ്‍ റീഡു

ഒന്നു മുതല്‍ പത്തു വരെ സെമസ്റ്ററുകള്‍ പഞ്ചവത്സര ബി.എ/ബി.കോം/ബിബിഎ എല്‍എല്‍ബി(2011 മുതല്‍ 2017 വരെ അഡ്മിഷനുകള്‍) പ്രോഗ്രാമുകളുടെ ഇന്റേണല്‍ റീഡു പരീക്ഷകള്‍ക്ക് ഒരു പേപ്പറിന് 3000 രൂപ നിരക്കില്‍ ഫീസ് അടച്ച് ജൂണ്‍ 21 വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ എംബിഎ(2022 അഡ്മിഷന്‍ റഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷയുടെ കോഴ്സ് വൈവ, പ്രോജക്ട് ഇവാലുവേഷന്‍ പരീക്ഷകള്‍ ജുണ്‍ അഞ്ചു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20202022 അഡ്മിഷനുകള്‍ സപ്ലിമെന്ററി ന്യു സ്‌കീം, മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
More News