University News
ണേഴ്സ് ബിരുദ അപേക്ഷ; പിശകുകള്‍ ഒഴിവാക്കാന്‍ ഹെല്‍പ്പ് ഡസ്‌കുകളുടെ സഹായം തേടാം
എം.ജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് എല്ലാ കോളജുകളിലും സൗജന്യ ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 176 കോളജുകളിലായി അന്‍പതിനായിരത്തിലധികം സീറ്റുകളാണുള്ളത്. സ്പോര്‍ട്സ്, കള്‍ച്ചറല്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. ഈ വിഭാഗങ്ങളിലെ രജിസ്ട്രേഷനും കോളജുകളിലെ ഹെല്‍പ്പ് ഡസ്‌കുകളുടെ സഹായം ലഭിക്കും.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ സിബിസിഎസ്(ന്യു സ്‌കീം 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017,2018,2019,2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഏപ്രില്‍ 2024 പരീക്ഷകള്‍ ജൂണ്‍ 13ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്നും നാലും സെമസ്റ്ററുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ, എംഎസ് സി, എംകോം(സിഎസ്എസ് 2022 അഡ്മിഷന്‍ റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2024 പരീക്ഷകള്‍ ജൂണ്‍ 11ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്(ന്യു സ്‌കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017,2018,2019,2020,2021,2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്), രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ സ്് സി സൈബര്‍ ഫോറന്‍സിക്(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020,2021,2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2024 പരീക്ഷകള്‍ ജൂണ്‍ 14ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.വോക്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018,2019,2020,2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ് ന്യു സ്‌കീം) പരീക്ഷകള്‍ ജൂണ്‍ 10ന് തുടങ്ങും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ എംഎ, എഎസ്്‌സി, എംകോം, എംസിജെ, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച്(സിഎസ്എസ് 2018 അഡ്മിഷന്‍ സപലിമെന്ററി, 2015,2016,2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ മൂന്നു മുതല്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.

ജൂണ്‍ എട്ടു മുതല്‍ 12 വരെ ഫൈനോടു കൂടിയും ജൂണ്‍ 13 മുതല്‍ 15 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍.

മൂന്നും നാലും സെമസ്റ്ററുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ,ബികോം(സിബിസിഎസ്എസ് 2013,2014,2015,2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ 20 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം.

ജൂണ്‍ 22 വരെ ഫൈനോടു കൂടിയും ജൂണ്‍ 24 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബയോഇന്‍ഫോമാറ്റിക്സ്(സിബിസിഎസ്, ന്യൂ സ്‌കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20172022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മേയ് 31ന് ഇടത്തല എംഇഎസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
More News