എം.എ. ഹിസ്റ്ററി പരീക്ഷാ ഫലം
Tuesday, August 25, 2020 11:10 PM IST
2019 ജൂലൈയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ്റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ എട്ടുവരെ അപേക്ഷിക്കാം. 2015 അഡ്മിഷന് മുന്പുള്ളവർ പരീക്ഷ കണ്‍ട്രോളർക്ക് അപേക്ഷ നൽകണം. 2015 അഡ്മിഷൻ മുതലുള്ളവർ സർവകലാശാല വെബ്സൈറ്റിലെ ’സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകണം.
പരീക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സിഎസ്എസ്) പരീക്ഷയും വൈവയും സെപ്റ്റംബർ 15, 16 തീയതികളിൽ നടക്കും. സെപ്റ്റംബർ ഒന്‍പതു വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 10 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ. ബിരുദ പ്രവേശനം അപേക്ഷാതീയതി സെപ്റ്റംബർ ഒന്പതുവരെ നീട്ടി.