യുജി കോഴ്സുകളുടെ മൂല്യനിർണയ ക്യാന്പുകൾ
Saturday, November 23, 2019 11:52 PM IST
വിവിധ യുജി കോഴ്സുകളുടെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പുകൾ സിൻഡിക്കറ്റ് മെന്പർമാരുടെ മേൽനോട്ടത്തിൽ ഒന്‍പത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നതിനു സെനറ്റ് യോഗം തീരുമാനിച്ചു. എട്ടു ലക്ഷത്തോളം വരുന്ന ഉത്തരക്കടലാസുകളിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളുടേത് ആദ്യം മൂല്യനിർണയം നടത്തുന്നതിനും അഞ്ചാം സെമസ്റ്ററിന്റെ പരീക്ഷാഫലം ഡിസംബർ അവസാനവാരത്തോടെ പ്രസിദ്ധീകരിക്കുന്നതിനും സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20ന് ആരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
പരീക്ഷാഫലം
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റഗുലർ 2018 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.