ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി) പഞ്ചവത്സര ബിബിഎ എൽഎൽബി പരീക്ഷകൾ 22ന്
Friday, August 2, 2019 11:35 PM IST
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി) പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷകൾ 22ന് ആരംഭിക്കും. അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
ഉത്തരക്കടലാസ് കൈപ്പറ്റണം
നാലാം സെമസ്റ്റർ സിബിസിഎസ് പരീക്ഷയുടെ മൂല്യനിർണയം ആറുമുതൽ എട്ട് മേഖലാ ക്യാന്പുകളിൽ ആരംഭിക്കും. അധ്യാപകർ ഉത്തരക്കടലാസുകൾ കൈപ്പറ്റുന്നതിനായി രാവിലെ 9.30ന് ക്യാന്പുകളിൽ എത്തണം. വിശദവിവരം അതത് കോളജ് പ്രിൻസിപ്പൽമാരിൽ നിന്നും ലഭിക്കും.
സിൻഡിക്കറ്റ് യോഗം 17ന്
സിൻഡിക്കേറ്റ് യോഗം 17ന് രാവിലെ 10.30ന് സർവകലാശാല ഭരണവിഭാഗത്തിലെ സിൻഡിക്കേറ്റ് ഹാളിൽ നടക്കും.