Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
ഇങ്ങനെ ചരിത്രം കുഴിച്ചും മാന്തിയും പുനഃസ്ഥാപിച്ചും തുടങ്ങിയാൽ അത് എവിടെച്ചെന്നു നിൽക്കും? മോസ്കുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ എത്ര ആരാധനാലയങ്ങൾ പൊളിക്കേണ്ടിവരും?
ഒരു വളപ്പിൽത്തന്നെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ഉള്ളത് സൗഹാർദത്തിന്റെ മാത്രമല്ല, അനുഷ്ഠാനപരമായ വിശ്വാസത്തെ ദൈവികമാക്കുന്ന കാഴ്ചകൂടിയാണ്. വാരാണസിയിലെ ജ്ഞാൻവാപി മോസ്കിലെത്തിയ ലക്ഷക്കണക്കിനാളുകൾക്ക് അതു മനസിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു. തീർഥാടകർ മാത്രമല്ല, നിരീശ്വരവാദികൾ ഉൾപ്പെടെയുള്ള വിനോദയാത്രികരും അതു കാണാൻ അവിടെയെത്തിയിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് കിണർ സ്ഥിതി ചെയ്യുന്ന ഭാഗം അടച്ചിടാൻ വാരാണസി സിവിൽ കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിസ്കാരത്തിനുമുന്പ് ദേഹശുദ്ധിക്കുള്ള വെള്ളമെടുത്തിരുന്ന കിണറാണ് ഇപ്പോൾ മുദ്രവച്ചിരിക്കുന്നത്. എന്നാൽ ഇതു ശിവലിംഗമല്ല, വാട്ടർ ഫൗണ്ടനാണെന്നാണ് മസ്ജിദ് അധികൃതർ പറഞ്ഞത്. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ജ്ഞാൻവാപി മോസ്കിന്റെയും ക്ഷേത്രത്തിന്റെയും ന്യായാന്യായങ്ങൾ കോടതി തീരുമാനിച്ചുകൊള്ളും. പക്ഷേ, ബാബറി മസ്ജിദ്-രാമജന്മഭൂമി പോലെ മറ്റൊരു തർക്കംകൂടി താങ്ങാനുള്ള ശേഷി നമ്മുടെ മതേതര-ജനാധിപത്യ ചട്ടക്കൂടിന് ഉണ്ടോയെന്ന ചോദ്യവുമുണ്ട്. മാത്രമല്ല, ഇങ്ങനെ ചരിത്രം കുഴിച്ചും മാന്തിയും പുനഃസ്ഥാപിച്ചും തുടങ്ങിയാൽ അത് എവിടെച്ചെന്നു നിൽക്കും? മോസ്കുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ എത്ര ആരാധനാലയങ്ങൾ പൊളിക്കേണ്ടിവരും? 1947 ഓഗസ്റ്റ് 15ലെ തത്സ്ഥിതി തുടരണമെന്ന് അനുശാസിക്കുന്ന ആരാധനാലയ നിയമം 1991 (the places of worship act 1991) ഇത്തരം അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണു നിലവിൽ വന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന മസ്ജിദിനെതിരേ ഹിന്ദു സംഘടനകളാണ് പരാതിയുയർത്തിയത്. ഇതേത്തുടർന്നു വാരാണസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ മസ്ജിദിൽ വീഡിയോ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു നിർദേശിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 2021 ഏപ്രിലിൽ നാലു സ്ത്രീകൾ കോടതിയെ സമീപിച്ചതോടെയൊണ് വീണ്ടും വിവാദമായത്. ജ്ഞാൻവാപി മസ്ജിദ് ക്ഷേത്രം തകർത്തു പണിതതാണെന്ന പ്രചാരണം 1984ൽ ചില ഹിന്ദു സംഘടനകൾ തുടങ്ങിവച്ചിരുന്നു. ബിജെപി നേതാക്കൾ ഇതിനോടു കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ, സർവേയിൽ ശിവലിംഗം കണ്ടെത്തിയ വാർത്ത തനിക്കും ശിവഭക്തർക്കും സന്തോഷകരമായ കാര്യമാണെന്നു തിങ്കളാഴ്ച ബിജെപി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞതു വഴിത്തിരിവാണ്.
എന്തായാലും വാരാണസി കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിനെതിരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയ ദിവസം ആരാധനാലയങ്ങളുടെ സ്ഥിതി എന്തായിരുന്നോ അതു പാലിക്കണമെന്നാണു നിയമം പറയുന്നത്. ഇതിനെതിരാകുന്ന കേസുകളോ നടപടിക്രമങ്ങളോ കോടതികളിൽ ഉണ്ടാകരുതെന്നും അനുശാസിക്കുന്നു. ഇതനുസരിച്ച് വാരാണസി കോടതിക്ക് ജ്ഞാൻവാപി കേസിൽ ഇടപെടാനാവില്ലെന്നാണു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
അയോധ്യ വിധിയിൽ ആരാധനാലയ നിയമം 1991, ഇനിയുള്ള കേസുകളിൽ പാലിക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ചില ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അയോധ്യാ വിഷയം കത്തിനിന്ന സമയത്ത് പി.വി. നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാരാണ് ഈ നിയമം പാസാക്കിയത്. ആരാധനാലയങ്ങളുടെ പരിവർത്തനവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉയർന്നുവരുന്ന സാമൂദായികാന്തരീഷം തകർക്കുന്ന വിവാദങ്ങൾ കണക്കിലെടുത്ത് ഈ നിയമം ആവശ്യമാണെന്നു കരുതുന്നുവെന്നും പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത് ഇതു തടയുമെന്നും ആഭ്യന്തര മന്ത്രി എസ്.ബി. ചവാൻ അന്നു പറഞ്ഞിരുന്നു. ബിജെപി നിയമത്തെ എതിർത്തിരുന്നു. അയോധ്യ തുടക്കം മാത്രമാണെന്നും കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് സംഘപരിവാർ പറഞ്ഞിരുന്നത്. അവിടേയ്ക്കാണോ ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മതത്തെയും ആരാധനാലയങ്ങളെയും ഉപയോഗിക്കാനുള്ള സാധ്യത നിലനിൽക്കുവോളം രാഷ്ട്രീയക്കാർക്ക് അതിൽ താത്പര്യമുണ്ടായിരിക്കും. വിലക്കയറ്റംകൊണ്ടു രാജ്യം പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മതമേതായാലും വിശപ്പിനും ദാഹത്തിനും വ്യത്യാസമൊന്നുമില്ല. ഇതിനിടെ ജ്ഞാൻവാപി, തർക്കത്തിന്റെ പുതിയൊരധ്യായം തുറന്നിരിക്കുകയാണോ? അത് ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവരിൽ ഭിന്നതയുണ്ടാക്കുമെങ്കിൽ രാജ്യം ജാഗ്രത പാലിക്കുകതന്നെ വേണം.
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
Latest News
15 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
Latest News
15 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top